Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു വർഷത്തെ പരിചയം മാത്രമുള്ള കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ പോയ എൽഡിഎഫിന്റെ പഞ്ചായത്തംഗം സൗമ്യ അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് സിപിഎമ്മിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചയാളാണ് സൗമ്യ. സൗമ്യയോടൊപ്പം കാമുകൻ വിനോദിന്റെ രണ്ടു സുഹൃത്തുക്കളായ ഷാനവാസ്, ഷെഫിൻഷാ എന്നിവരും ഒപ്പം അറസ്റ്റിലായി. വിദേശത്തേക്ക് കടന്ന കാമുകനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുംമെന്ന് പോലീസ് പറഞ്ഞു. സൗമ്യയുടെ ഭർത്താവ് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെ കളളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് പൊലീസിന് തോന്നിയ സംശയം പൊളിച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്‌കൂട്ടറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുക്കുകയും, തുടർന്ന് പൊലീസിന് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും കാമുകൻ വിനോദും രണ്ടു സുഹൃത്തുക്കളും ചേർന്നൊരുക്കിയ കെണിയാണ് ഇതെന്ന് മനസിലായത്. കഴിഞ്ഞ 22 നാണ് സുനിൽ വർഗീസിന്റെ സ്‌കൂട്ടറിൽ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇൻസ്‌പെക്ടറും എസ്പിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് സ്‌കൂട്ടറിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വിവരം നൽകിയത് വിദേശത്തുള്ള സൗമ്യയുടെ കാമുകൻ വിനോദായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യയും കാമുകനായ വിനോദും സുഹൃത്തുക്കളും ചേർന്ന് തയാറാക്കിയ പദ്ധതി ആണെന്ന് മനസിലായത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം സുനിലിന്റെ കൊലപാതകവും ഒഴിവായി.
നിരപരാധിയായ സുനിലിനെ ജയിലിൽ പോകുന്നതിൽ നിന്ന് രക്ഷിക്കാനും പൊലീസിനായി. കഴിഞ്ഞ 18 നാണ് വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വച്ച് സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയത്. സൗമ്യ ഇത് സുനിലിന്റെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് കാമുകന് അയച്ച് കൊടുത്തു. പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും വിദേശത്ത് ഇരുന്നു കൊണ്ട് വിനോദ് വണ്ടിയുടെ പടവും ലഹരിമരുന്നുണ്ടെന്ന സൂചനയും നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ എംഡിഎംഎ ലഭിച്ചു. വിശദമായ അന്വേഷണത്തിൽ സുനിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കൊലപ്പെടുത്താനോ ആണ് ഇരുവരും ചേർന്ന് പദ്ധതി ഇട്ടത്.
പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറി. ശേഷം ഇടയ്ക്കിടെ വിദേശത്തു നിന്നും വന്നു പോകുന്ന കാമുകൻ വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഡാലോചന നടത്തിയത്. അതിനു ശേഷമാണ് സൗമ്യയുടെ പക്കൽ ആമയാറ്റിൽ മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്. ഇതിന് ശേഷം വിദേശത്തേയ്ക്ക് കടന്ന വിനോദിനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പൊലീസ്. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപ വില വാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.
ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൽ വണ്ടൻമേട് ഇൻസ്‌പെക്ടർ വി എസ് നവാസ്, ഇടുക്കി ഡാൻസാഫ് അംഗങ്ങളായ ജോഷി , മഹേശ്വരൻ, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡിവൈ.എസ്പിയുടെ ടീമംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ്, എഎസ്‌ഐ മാരായ ടോണി ജോൺ, വികെ അനീഷ് സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ മൃദുല ജി, ഷിബു പി, എസ് വേണുഗോപാൽ, മഹേഷ് പി.വി എന്നിവർ ചേർന്ന് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
28.82°C








