Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ, ലോകത്തെ ആശങ്കയിലാക്കി റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങി. വ്യോമാക്രമണത്തിന് ഒപ്പം കരമാർഗവും റഷ്യ സേന യുക്രൈനിലേക്ക് പ്രവേശിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണങ്ങളിൽ 7 പേർക്ക് ജീവഹാനിയുണ്ടായതായാണ് പ്രാഥമിക വിവരം. ഒഡേസയിൽ ആറ് പേരും തലസ്ഥാനമായ കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടന്ന് യുക്രൈൻ സ്ഥിരീകരിച്ചു. ഈ യുദ്ധം അഗ്നി പരീക്ഷ ആകുന്നത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്ആണ്. ഒന്നുകിൽ ഈ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴി തുറക്കും, അല്ലെങ്കിൽ ലോകം കണ്ട ഏറ്റവും ബലഹീനനായ പ്രസിഡന്റ് ആയി ജോ ബൈഡൻ മാറും. രണ്ടായാലും ജോ ബൈഡനു ഇത് അഗ്നി പരീക്ഷ തന്നെയാണ്.
പ്രസിഡന്റ് സ്ഥാനം ഏറ്റപ്പോൾ മുതൽ ബൈഡനു അഭിമുകീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾ നിരവധിയാണ്. കോവിഡ് ഭീഷണി വന്നില്ലായിരുന്നെങ്കിൽ ട്രമ്പിനെ തകർക്കാൻ ഒരുപക്ഷെ ബൈഡനു ഒരിക്കലും സാധിക്കുമായിരുന്നില്ല, എന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റപ്പോൾ തന്നെ പല അമേരിക്കൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അഫ്‌ഗാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചപ്പോൾ ബലഹീനൻ എന്ന പേര് ഒന്നുകൂടി ശക്തമായി.
യുക്രൈനിനെ നാറ്റോയിൽ ചേരാൻ സമ്മതിക്കില്ല, എന്ത് വില കൊടുത്തും അത് തടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞപ്പോൾ അമേരിക്ക പതിവ് ഭീഷണിയുമായി രംഗത്ത് എത്തുകയാണ് ചെയ്തത്. എന്നാൽ റഷ്യയെ പിന്തിരിപ്പിക്കാൻ അതിന് സാധിച്ചില്ല. ഉപരോധം, സൈനിക നടപടി തുടങ്ങിയവ പറഞ്ഞ് റഷ്യയെ വിരട്ടാൻ നോക്കിയതും ഏശിയില്ല. ആക്രമിക്കില്ലെന്നും സൈന്യത്തെ പിൻവലിക്കുമെന്നും റഷ്യ പറഞ്ഞപ്പോൾ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങി എന്നതോന്നലുണ്ടാക്കി. പക്ഷെ അത് തെറ്റായിരുന്നു എന്ന് ബൈഡന് മനസിലായത് ഇന്നുരാവിലെ റഷ്യ യുക്രെയിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴാണ്. തിരിച്ചടിക്കാൻ ഭയക്കുന്ന, ഒന്നിനും കൊള്ളാത്ത അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ എന്ന് റഷ്യക്ക് നന്നായി ബോദ്ധ്യപ്പെട്ടതിന്റെ സൂചനയായാണ് ഇതിനെ വിദേശകാര്യ വിദഗ്‌ധർ വിലയിരുത്തുന്നത്.
ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടികൾക്ക് തുടക്കമായത്. മണിക്കൂറുകൾക്കുള്ളിൽ കര, വ്യോമ മാർഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വർഷവും മിസൈൽ ആക്രമണവും പല നഗരങ്ങളേയും തകർത്തു. യുക്രൈനും ശക്തമായ രീതിയിൽ തിരിച്ചടിക്കുന്നുണ്ട്. പ്രതിരോധിക്കാൻ നിൽക്കരുതെന്നും കീഴടങ്ങണമെന്നുമുള്ള റഷ്യൻ ഭീഷണികൾ അവഗണിച്ച് അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യയിൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
എത്രയും പെട്ടെന്ന് യുക്രെയിനിൽ നിന്ന് പിന്മാറമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ശക്തമായ ഭാഷയിലാണ് റഷ്യ മറുപടി നൽകിയത്. ബാഹ്യശക്തികൾ ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കും എന്നുപറഞ്ഞ റഷ്യ ഏത് തരത്തിലുള്ള ആയുധങ്ങൾ പ്രയോഗിക്കാനും മടിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് അമേരിക്കൻ പ്രസിഡന്റ് ബൈഡനെ കൂടുതൽ പ്രധിരോധത്തിലാക്കിയിരിക്കുന്നത്. തിരിച്ചടിച്ചാൽ കടുത്ത നടപടിക്ക് റഷ്യ മുതിർന്നേക്കും. അങ്ങനെ വന്നാൽ അതിനിടയാക്കി എന്ന പേര് ബൈഡനെ ഒരുകാലത്തും വിട്ടൊഴികയുമില്ല. ഇനി റഷ്യൻ ഭീഷണിക്കുമുന്നിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്നുതന്നെ ബൈഡന്റെ രക്തത്തിനായുള്ള മുറവിളി ഉയരുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഇപ്പോൾ തന്നെ ജനപ്രതീയിൽ ഇടിവുവന്ന ബൈഡന്റെ രാഷ്ട്രീയ ഭാവിയും തുലാസ്സിലായി.
28.82°C








