Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യ തേടുന്ന കൊടുംഭീകരൻ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘവുമായി ചേർന്ന് കള‌ളപ്പണം വെളുപ്പിച്ച കേസിൽ മഹാരാഷ്‌ട്രയിൽ മന്ത്രി അറസ്‌റ്റിൽ. മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രിയും എൻ സി പി നേതാവുമായ നവാബ് മാലിക്കിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ മാലിക്കിനെ ചോദ്യം ചെയ്യുന്നതിനായി ഇ ഡി ഇന്ന് വിളിപ്പിച്ചിരുന്നു. 6 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളുമായി പണമിടപാട് മാത്രമല്ല റിയൽ എസ്‌റ്റേറ്റ് കച്ചവടം നടത്തിയതിലും നവാബ് മാലിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇക്കാര്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയിരുന്നു. അന്വേഷണവുമായി നവാബ് മാലിക്ക് സഹകരിച്ചിരുന്നില്ല. ഈ കേസിൽ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ ഇഖ്‌ബാൽ കസ്‌കറെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചില റിയൽ എസ്‌റ്റേറ്ര് ഡീലുകളിൽ നവാബ് മാലികിന് ബന്ധമുണ്ടെന്ന് കണ്ടതോടെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക ആയിരുന്നു. 

നവാബ് മാലിക്കിനെ ചോദ്യം ചെയുന്ന വിവരമറിഞ്ഞ് എൻ സി പി പ്രവർത്തകർ സ്ഥലത്തെത്തി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. രാവിലെ 6 മണിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ ഇ ഡി സംഘം ഒരു മണിക്കൂർ വീട്ടിൽ ചോദ്യം ചെയ്തതിന് ശേഷം മുംബൈയിലെ ഇ ഡി ഓഫീസിലെത്തിച്ച് 5 മണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു. മന്ത്രിയുടെ അറസ്‌റ്റിൽ വിമർശനം ഉന്നയിച്ച എൻസിപിയോട് ബിജെപി നേതാക്കൾ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. നിരവധി നിഷ്‌കളങ്കരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനകേസിൽ പ്രതിയാണ് ദാവൂദ് ഇബ്രാഹീം. അയാളുമായി ബന്ധമുള‌ളവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങവെയാണ് ദേശീയ പാർട്ടിയുടെ നേതാവായ മന്ത്രി അത് വാങ്ങിയതെന്ന് ബിജെപി വിമർശിച്ചു. 

Readers Comment

Add a Comment