Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:19 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുക്രൈനിൽ നിന്നും ഇന്ത്യക്കാരുമായി 'എഐ1946' പ്രേത്യേക എയർ ഇന്ത്യ വിമാനം ഇന്നലെ രാത്രി 11:30 ഓടെ ഡൽഹിയിലെത്തി. 242 യാത്രക്കാരുമായാണ് എയർ ഇന്ത്യ ഡൽഹിയിലെത്തിയത്. യുക്രൈനിലെ ഇന്ത്യൻ എംബസി താത്കാലികമായി രാജ്യം വിടാൻ നിർദേശിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരികെ പോന്ന വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാരിൽ അധികവും. ഫെബ്രുവരി 20, നാണ് ഇന്ത്യൻ എംബസി വിദ്യാർത്ഥികളോട് യുക്രൈൻ വിടാൻ നിർദേശിച്ചത്. എന്നാൽ വിദ്യാർത്ഥികൾ പലരും ഓൺലൈൻ ക്ലാസ്സിന്റെ കാര്യത്തിൽ തീരുമാനം ആകാൻവേണ്ടി കാത്തിരിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസിന്റെ കാര്യത്തിൽ തീരുമാനം വരാൻ കാത്തുനിൽക്കാതെ താത്കാലികമായി യുക്രൈൻ വിടാൻ ഇന്നലെ വീണ്ടും നിർദേശിച്ചിരുന്നു. മടങ്ങിയെത്തിയ വിദ്യാർത്ഥികൾ എല്ലാം തന്നെ വിമാനങ്ങളുടെ കുറവും ടിക്കറ്റിന്റെ വിലയുമാണ് ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 26,000 രൂപ വിലയുണ്ടായിരുന്ന ടിക്കറ്റിന് ഇപ്പോൾ 66,000 രൂപ വരെ വില വരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

ക്ലാസുകൾ ഇനി ഓൺലൈൻ ആയി നടക്കുമെന്നും, ഇത് പഠനത്തെയും പ്രാക്ടിക്കൽസിനെയും ബാധിക്കുമെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ മാത്രമേ തിരിച്ച് പോകാൻ കഴിയുകയുള്ളു എന്നും വിദ്യാർത്ഥികളിൽ  ചിലർ പറയുന്നു. യുക്രൈനിലെ സ്ഥിതി ഇതുവരെ ശാന്തമാണെന്നും എന്നാൽ വിദ്യാർത്ഥികൾ ആശങ്കയിൽ ആണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഖാർകിവിലും കീവിലും ഇപ്പോൾ സ്ഥിതി നിയന്ത്രണത്തിലാണ്. ന്നാൽ സംഘർഷ സാധ്യത വർദ്ധിക്കുന്നതായി തോന്നുന്നു. സുഹൃത്തുക്കളെല്ലാം ഉടൻ മടങ്ങി വരും. ചിലർ ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ വിമാനങ്ങളും, മറ്റുള്ളവർ മറ്റ് എയർലൈനുകളിൽ ബുക്ക് ചെയ്തിട്ടുണ്ടെന്ന്, വിദ്യാർത്ഥികൾ പങ്കുവെച്ചു. ഇന്നലെ എത്തിയ വിമാനത്തിന് പുറമേ, ഫെബ്രുവരി 24, 26 തീയതികളിൽ മറ്റു രണ്ടു പ്രത്യേക സർവീസുകൾ കൂടി എയർ ഇന്ത്യ നടത്തുന്നുണ്ട്.

Readers Comment

Add a Comment