Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ബെൻസ് കാറിന്റെ ചർച്ചകളും വിവാദങ്ങളും വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് പുതിയ ബെൻസ് കാർ ചോദിച്ചു എന്ന രീതിയിൽ ആണ് ചർച്ചകൾ പലതും. എന്നാൽ കാർ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗവർണർ ഇപ്പോൾ. പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചില പ്രധാനപ്പെട്ട യാത്രകളിൽ ഒഴികെ ഒരു വർഷമായി താൻ ഭാര്യയ്ക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നതെന്നും പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്ഭവൻ ഫയലിൽ താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഏത് കാർ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനാണ് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രണ്ട് വർഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടി. ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്നായിരുന്നു വാർത്തകൾ. 

Readers Comment

Add a Comment