Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം അനന്തമായി നീട്ടികൊണ്ട് പോകാൻ സാധിക്കില്ലെന്നും മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ ഇത്രമാത്രം എന്താണ് അന്വേഷിക്കാനുള്ളതെന്നും, ഇതിനോടകം തന്നെ രണ്ട് മാസം അധികം സമയം നൽകി കഴിന്നുവെന്നും, അതുകൊണ്ട് തന്നെ അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണത്തിൽ കുറച്ച് ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കാൻ ഉണ്ടെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും, മാർച്ച് ഒന്നിനകം അന്തിമ റിപ്പോർട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ എങ്ങനെയും വിചാരണ നീട്ടുന്ന പ്രോസിക്യൂഷന്റെ ശ്രമമെന്ന് പ്രതി ദിലീപ് കോടതിയിൽ പറഞ്ഞു. അന്വേഷണം അന്തിമ ഘട്ടത്തിൽ ആണെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ക്രൈം ബ്രാഞ്ച് അപേക്ഷകളിൽ കോടതിയുടെ തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേസിന്റെ പുനരന്വേഷണം തടയണമെന്ന പ്രതി ദിലീപിന്റെ ഹർജിയിൽ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിയെ കക്ഷി ചേർത്തിരുന്നു. പ്രോസിക്യൂഷൻ വിചാരണ നീട്ടികൊണ്ട് പോകുക ആണെന്നും, ശരിയായ ദിശയിലല്ല അന്വേഷണം എന്നും ദിലീപ് കോടതിയിൽ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് തനിക്കെതിരെ ആരോപണങ്ങളും അന്വേഷണവും ഉണ്ടായതെന്നും ദിലീപ് പറഞ്ഞിരുന്നു. 

അതേസമയം ലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്കു നോട്ടിസ് നൽകിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്തെത്തി. രാവിലെ ജില്ലാ കോടതിയിലും ഉച്ചയ്ക്കു ഹൈക്കോടതിയിലും പ്രതിഷേധിക്കാനാണു തീരുമാനം. ഇടത് അനുകൂല അഭിഭാഷക സംഘടനയും പ്രധിഷേധം ഉയർത്തുന്നുണ്ട്. അഭിഭാഷകരുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയ നടപടിയിലൂടെ എന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ രംഗത്ത് എത്തിയത്. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. 

Readers Comment

Add a Comment