Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

താമരശേരി രൂപതയുടെ കീഴിലെ പള്ളിയുടെ ഉടമസ്ഥതയിൽ 2015 വരെ നിയമംലംഘിച്ച് പ്രവർത്തിച്ച ക്വാറിക്കെതിരെ വൻതുക പിഴയീടാക്കാനൊരുങ്ങി ജിയോളജി വകുപ്പ്. കൂടരഞ്ഞിയിൽ 2015 വരെ നിയമം ലംഘിച്ചാണ് ക്വാറി പ്രവർത്തിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി എടുക്കുന്നത്.  കാത്തലിക് ലേമെൻ അസോസിയേഷൻ നൽകിയ പൊതുൽപര്യ ഹർജ്ജിയിൽ രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകി. 25 വർഷത്തോളമാണ് കൂടരഞ്ഞി വില്ലേജിൽ താമരശേരി രൂപതയ്ക്ക് കീഴിലെ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കൽ ക്വാറി പ്രവർത്തിച്ചത്. 1990 മുതൽ 2015 വരെ നിയമലംഘനമായി ക്വാറി പ്രവർത്തിച്ചു എന്നാണ് പരാതി. 2002 മുതൽ 2010 വരെ ക്വാറി പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ  ഒരേക്കർ ഭൂമിയിൽ 23.75 സെൻറിന് മാത്രമാണ് ലൈസൻസ് ഉണ്ടായിരുന്നത്. ബാക്കി കാലമത്രയും ക്വാറി നിയമവിരുദ്ദമായാണ് പ്രവർത്തിച്ചതെന്നാണ് റവന്യൂ വകുപ്പിൻറെ പരിശോധനയിൽ വ്യക്തമായത്. 

ക്വാറിക്ക് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ൽ കാത്തലിക് ലേമെൻ അസോസിയേഷനാണ് ജില്ലാകളക്ടറെ സമീപിച്ചത്. പരാതിയിൽ നടപടി വൈകിയതിനെതുടർന്ന് സംഘടന പൊതുതാൽപര്യ ഹർജിയുമായി 2019ൽ ഹൈകോടതിയിലെത്തിയിരുന്നു. കഴിഞ്ഞമാസം 25ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുൾപ്പെടുന്ന ഡിവിഷൻ ബഞ്ചാണ് രണ്ട് മാസത്തിനകം പരാതിയിൽ നടപടിയെടുക്കാൻ ഉത്തരവിട്ടത്. ക്വാറിയിൽനിന്ന് പരിധി ലംഘിച്ച് പൊട്ടിച്ച് കടത്തിയ കല്ലിൻറെ അളവ് കണക്കാക്കി പിഴയീടാക്കുമെന്നാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. 2015 ലെ മൈനർ മിനറൽ കൺസെഷൻ നിയമമനുസരിച്ച് അനധികൃതമായി ക്വാറിയിൽനിന്നും കല്ലെടുത്താൽ ക്യുബിക് മീറ്ററിന് എൺപത് രൂപയും പിഴയുമാണ് ഈടാക്കുക. . അതേസമയം അനുമതി ലഭിച്ച കാലയളവിൽ മാത്രമാണ് ക്വാറി പ്രവർത്തിച്ചതെന്നും, മേൽകോടതിയെ സമീപിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും പുഷ്പഗിരി ലിററിൽ ഫ്ലവർ പളളി വികാരിയായിരുന്ന ഫാ. മാത്യൂസ് തകടിയേൽ പ്രതികരിച്ചു. 

Readers Comment

Add a Comment