Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:37 am
  • 19th April, 2024
  • Overcast Clouds
26.17°C26.17°C
  • Humidity: 93 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ കടത്തു കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പുതിയ ജോലിയിൽ പ്രവേശിച്ചു എന്ന വർത്തകളൊക്കെ പുറത്തു വന്നത്. എന്നാൽ അതിനു പിന്നാലെ ഇപ്പോഴിതാ സ്വപ്നയുടെ ജോലി വിവാദത്തിൽ ആയിരിക്കുകയാണ്. ആർ എസ് എസ് അനുകൂല എൻ ജി ഓ സംഘടനയായ ഹൈറേൻജ് ഡെവലപ്മെൻറ് സൊസൈറ്റിയിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്റ്ററാണ് സ്വപ്നയെ നിയമിച്ചത്. പക്ഷെ സ്വപ്നയുടെ ഈ നിയമനത്തിൽ സംഘടനാ ചെയർമാനും ബി ജെ പി നേതാവുമായ എസ് കൃഷ്ണകുമാറിന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ല. ബി.ജെ.പി. നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നൽകിയതെന്ന് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ അടക്കമുള്ള ബിജെപി, ആർഎസ്എസ് നേതാക്കളാണ് എൻജിഒയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നത്. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് നിയമനത്തിനു പിന്നിലെന്നും അവരുടെ നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം ലഭിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ പറയുന്നു. സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത് നിന്നും തന്നെ നീക്കിയതായുള്ള പ്രചാരങ്ങൾ നടക്കുന്നതായും കൃഷ്ണകുമാർ പറഞ്ഞു. അജി കൃഷ്ണനെതിരായി കേരള രജിസ്ട്രാർ ഓഫ് സൊസൈറ്റീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് മേധാവി, പാലക്കാട് കളക്ടർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. അജി കൃഷ്ണൻ, ജോയി മാത്യു എന്നിവർ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ചെലവിട്ടതായും അദ്ദേഹം ആരോപിച്ചു.
 
43000 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം. തെറ്റ് ചെയ്യാതെ ജയിലിൽ എത്തിയ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കാനാകും. കേസും ജോലിയുമായി കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ പരിഗണിച്ചാണ് തനിക്ക് ജോലി നൽകിയതെന്നും ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ സ്വപ്ന പറഞ്ഞിരുന്നു. അതെ സമയം, കൃഷ്ണകുമാറിനെ 6 മാസം മുൻപ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതായി എച് ആർ ഡി എസ് പ്രൊജക്റ്റ് ഡയറക്ടർ ബിജു കൃഷ്ണൻ വ്യക്തമാക്കി. കൃഷ്ണകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സ്വപ്നയുടെ നിയമനം റദ്ധാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment