Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടകയിൽ ഹിജാബ് വിഷയത്തിന്റെ കേസ് കോടതിയിൽ നടക്കേ തിലകം അണിഞ്ഞെത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞു. സംഭവം അറിഞ്ഞ് ബജ്‌രംഗ് ദൾ പ്രവർത്തകരടക്കമുള്ള ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധവുമായി കോളേജിലേക്കെത്തുകയും അധികൃതർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വിദ്യാർത്ഥിയോട് തിലകം മായ്ച്ചു കളഞ്ഞതിനു ശേഷം മാത്രമേ കോളേജിൽ പ്രവേശിപ്പിക്കും എന്നായിരുന്നു അധ്യാപകരുടെ വാദം. ഹിജാബും, കാവിഷാളും പോലെ തന്നെ തിളക്കവും ക്യാമ്പസ്സിനുള്ളിൽ പ്രേശ്നമുണ്ടായേക്കും എന്നായിരുന്നു അധ്യാപകരുടെ വാദം. തിലകം മായ്ച്ചു കളയാൻ ആവില്ല എന്നായിരുന്നു വിദ്യാർത്ഥിയുടെ വാദം, ഇതോടെ വിദ്യാർത്ഥിയോട് വീട്ടിലേക്ക് മടങ്ങി പോകാനും അധ്യാപകർ ആവശ്യപ്പെട്ടു.

ഇതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ നിരവധി വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിക്കുകയും, മതപരമായ വസ്ത്രങ്ങൾക്കാണ് സർക്കാർ വിലക്കേർപ്പെടുത്തിയതെന്നും തിലകം അണിയുന്നതിനല്ലെന്നും ക്ലാസ് ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾ വാദിക്കുകയും ചെയ്തു. ബജ്‌രംഗ് ദൾ പ്രവർത്തകർ എത്തിയ ക്യാമ്പസ്സിൽ പോലീസ് എത്തി സ്ഥിഗതികൾ ശാന്തമാക്കുക ആയിരുന്നു. കർണാടക ഹൈക്കോടതിയിൽ ഹിജാബ് വിഷയത്തിന്മേലുള്ള വാദം തുടരുകയാണ്. തിലകം, വളകൾ, സിഖുകാർ ധരിക്കുന്ന തലപ്പാവ്, രുദ്രാക്ഷം എന്നിവ പോലെ ഹിജാബും ഒരു മതപരമായ ആചാരമാണെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത മുസ്‌ലിം വിദ്യാർത്ഥികളുടെ അഭിഭാഷകർ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ ഹിജാബ് മതാചാരത്തിൻറെ ഭാഗമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ പായുകയുണ്ടായി.

ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാർമ്മികതയില്ലെന്നും കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു.  കേസിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും. 

Readers Comment

Add a Comment