Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തർ പ്രദേശിലെ മൂന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഫെബ്രുവരി 20 ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പരസ്യ പ്രചാരണങ്ങളും അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുറത്തുവരുന്ന ചില കണക്കുകൾ ജനങ്ങളെ ഞെട്ടിക്കുന്ന. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 22 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുണ്ടെന്നും 39 ശതമാനം സ്ഥാനാർഥികളും കോടീശ്വരന്മാരാണെന്നുമുള്ള കണക്കുകളാണ് പുറത്തുവരുന്നത്. 627 സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിൽ 135 പേർക്കെതിരെയും ക്രിമിനൽ കേസുകൾ ഉണ്ട്. എസ്.പിയുടെ 30 സ്ഥാനാർഥികൾക്കെതിരെയും ബിജെപിയിൽ നിന്നുള്ള 25 പേർക്കെതിരെയുമാണ് ക്രിമിനൽ കേസ് നിലനിൽക്കുന്നത്. അതുപോലെത്തന്നെ, ബി.എസ്.പി 23, കോൺഗ്രസ് 20, എ.എ.പി 11 എന്നിങ്ങനെ പ്രധാന പാർട്ടിക്കും ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുണ്ട്.

ഇതിൽത്തന്നെ 103 പേർക്കെതിരെ ഗുരുതരമായ കൂട്ടത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 18 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതക ശ്രമത്തിനും, 11 പേർക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ആണുള്ളത്. മത്സരാർഥികളിൽ പ്രധാന പാർട്ടികളിലെ കോടിപതികളുടെ എണ്ണവും കൂടുതലാണ്. എസ് പി പാർട്ടിയിൽ അൻപത്തി രണ്ടും, ബി ജെ പിയിൽ നാല്പത്തിയെട്ടും, ബി എസ് പിയിൽ നാല്പത്തിയാറും, ഐ എൻ സിയിൽ ഇരുപത്തി ഒൻപതും, എ എ പിയിൽ പതിനെട്ടും എന്ന കണക്കിലാണ് കോടിപതി സ്ഥാനാർത്ഥികളുടെ എണ്ണം. 

Readers Comment

Add a Comment