Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ആഴ്ച നടന്ന ലൈറ്റ് അണയ്ക്കൽ സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സി പി എം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദീപു ഇന്നലെയാണ് മരണപ്പെട്ടത്. ദീപുവിന്റെ മരണ കാരണം ലിവർ സിറോസിസ് ആണെന്ന എം എൽ എ ശ്രീനിജന്റെ പരാമർശത്തിന് രൂക്ഷ വിമർശനവുമായി ട്വന്റി20 പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ദീപുവിൻറേത് ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ട്വൻറി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. ദീപുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും എം.എൽ.എ ശ്രീനിജൻ സ്ഥലത്ത് ഗുണ്ടകളെ അഴിച്ച് വിട്ട് അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാൻ ലൈസൻസ് കൊടുത്തിരിക്കുകയാണന്നും സാബു ജേക്കബ് ആരോപിച്ചു.

10 വർഷത്തിനിടെ ഒരു ട്വൻറി ട്വൻറി പ്രവർത്തകനും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവർത്തകർ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജൻ എം.എൽ.എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരെങ്കിലും പരാതിപ്പെട്ടാൽ അവരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കൂടാതെ നിയമം ലംഘിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയും ട്വൻറി ട്വൻറി നടത്തിയിട്ടില്ല. പഞ്ചായത്തിൻറെ ദൈനം ദിന പ്രവർത്തനങ്ങൾ സഖാക്കളെ വെച്ച് തടസപ്പെടുത്തുകയാണെന്നും സാബു പറഞ്ഞു. പഞ്ചായത്തുകൾ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. അതിനു തടസം നിന്നു കഴിഞ്ഞപ്പോൾ എല്ലാവരും പ്രതിഷേധിക്കാൻ പറഞ്ഞു. പക്ഷെ ട്വന്റി20 സമാധാനപരമായ ഗാന്ധിയൻ സമീപനമാണ് ട്വന്റി20 എടുത്തത് എന്നും സാബു പറയുകയുണ്ടായി.

എം.എൽ.എ ശ്രീനിജനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ഫോൺ അടക്കമുള്ള രേഖകൾ പരിശോധിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. ദീപു എന്ന തങ്ങളുടെ ഏരിയ സെക്രട്ടറി ലൈറ്റ് അണക്കൽ സമരത്തിന്റെ കാര്യം എല്ലാവരെയും ഓർമിപ്പിക്കാൻ വൈകീട്ട് ആറരയോടെ വീടുകളിൽ കയറിയിറങ്ങി. ഇങ്ങനെ ഒരു വീട്ടിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്. ഇവർ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം പതുങ്ങി ഇരിക്കുകയായിരുന്നു. ദീപു ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതറിഞ്ഞ വാർഡ് മെമ്പർ സ്ഥലത്തെത്താൻ 15 മിനിട്ടോളം എടുത്തു. മെമ്പർ അവിടെ എത്തുമ്പോഴും മർദനം തുടരുക ആയിരുന്നു. ദീപുവിനെ മതിലിനോട് ചാരി നിർത്തി, കഴുത്തിന് പിടിച്ച് മൂന്ന്, നാല് പേർ ചേർന്ന് ചവിട്ടുകയായിരുന്നു. ഇത് വളരെ പ്രൊഫഷണലായ കൊലയാളികൾ ചെയ്യുന്ന രീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്. 

പുറത്ത് ഒരു പരിക്കും കാണാനില്ല. ആന്തരിക അവയവങ്ങൾ മുഴുവൻ നശിപ്പിച്ചു. മർദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് പറഞ്ഞു ദീപുവിനെ ഭീഷണിപ്പെടുത്തി. പിറ്റേ ദിവസവും ദീപുവിനെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് ബക്കറ്റ് പിരിവിന് ചെന്നതാണെന്നാണ് സി.പി.എം പ്രവർത്തകർ പറഞ്ഞത്. കൃത്യം നടത്തുന്നതിന് മുൻപും ശേഷവും എം.എൽ.എയുമായി പ്രതികൾ ചർച്ച നടത്തി. ഗൂഢാലോചന നടത്തുകയും ചെയ്തതായും സാബു ആരോപിച്ചു. അഞ്ചാം തിയതിക്കും 12ാം തിയതിക്കും ഇടക്കാണ് ഗൂഢാലോചന നടത്തിയത്. കേസിൽ പി.വി ശ്രീനിജൻ എം.എൽ.എയെ ഒന്നാം പ്രതിയാക്കണം. അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടിയതിൻറെ ഇരയാണ് ദീപു. അക്രമികളുടെയും കൊലയാളികളുടെയും നാടായി കേരളം മാറി. തിങ്കളാഴ്ച രാത്രി ചോര ഛർദ്ദിച്ചാണ് ദീപുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ദീപുവിനെ 4 ദിവസം വെൻറിലേറ്ററിൽ ഇട്ടു. വെൻറിലേറ്റർ മാറ്റിയാൽ ദീപു മരിക്കുമെന്ന് എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കാനാണ് ഇത്. ആശുപത്രി അധികൃതരുമായി ചേർന്ന് ഗൂഢാലോചന നടത്തി. ആക്രമിച്ചു എന്ന് ദീപു തന്നെ മൊഴി നൽകിയിട്ടുണ്ട്. എം.എൽ.എയുടെയും പ്രതികളുടെയും ഫോൺ പരിശോധിക്കണം. ഈ കൊലപാതക ഗൂഢലോചന മാത്രമല്ല 10 മാസമായി നടത്തിയ കാര്യങ്ങളിലും വ്യക്തമല്ല. എം.എൽ.എയെ പ്രതിയാക്കി അറസ്റ്റ് ചെയ്യണം. ശ്രീനിജൻ കുന്നത്തുനാട് എം.എൽ.എ ആയ ശേഷം സ്ഥിതി ഇത്രയും മോശമായത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൻറെ പേരിൽ നിർബന്ധിത പണപ്പിരിവ് ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും സാബു പറഞ്ഞു.

Readers Comment

Add a Comment