Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം അമ്പലമുക്കിൽ പൂക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊല്ലാനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതി രാജേന്ദ്രൻ താമസിച്ച പേരൂർക്കടയിലെ മുറിയിലെ വാഷ്‌ബെയ്‌സിനുള്ളിലെ പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി പരസ്പരവിരുദ്ധമായ മൊഴി നൽകി പൊലീസിനെ രാജേന്ദ്രൻ വഴി തെറ്റിച്ചിരുന്നു. പ്രതി കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ,വിനീതയുടെ ആഭരണങ്ങളും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു . രാജേന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ ഇന്നും നാട്ടുകാരുടെ ശക്തമായ പ്രതിഷേധവുമുണ്ടായി. അമ്പലമുക്കിൽ അലങ്കാര ചെടി വിൽക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയെ ഫെബ്രുവരി 6 ആം തിയതി കഴുത്തറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്. കവർച്ചയുടെ പുറത്താണ് ഇയാൾ വിനീതയെ കൊലപ്പെടുത്തിയത്.

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. അവധി ദിവസമായിരുന്നെങ്കിലും ചെടികൾക്ക് വെള്ളം നനയാക്കാൻ എത്തിയതായിരുന്നു വിനീത. ഇവരെ 11 മണിവരെ സമീപവാസികൾ പുറത്ത് കണ്ടിരുന്നു. എന്നാൽ പിന്നീട് കടയിൽ ചെടി വാങ്ങാനായി എത്തിയവർ ആരേയും കാണാതായതോടെ ഉടമയെ ബന്ധപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു. പരിശോധനയിൽ കടയുടെ ഒരു ഇടുങ്ങിയ വശത്തായി വിനീതയുടെ മൃതദേഹം കണ്ടെത്തുതയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.

കേസിലെ പ്രതിയായ രാജേന്ദ്രൻ ഒരു സീരിയൽ കില്ലർ ആണെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 2014ൽ തമിഴ്‌നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാൾ കൊലപ്പെടുത്തി. കവർച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയിൽ രണ്ട് കൊലപാതകങ്ങളും ഇയാൾ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാൾ നടത്തിയത്. 

Readers Comment

Add a Comment