Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ് നാട്ടിലെ കള്ളകുറിച്ചി ജില്ലയിൽ കന്യാസ്ത്രീയെ ദുരൂഹസാഹര്യത്തിൽ മരിച്ച നിലയിൽ കിണറ്റിൽ നിന്നും കണ്ടെത്തി. 25 വയസ്സുള്ള സിസ്റ്റർ കൗസല്യ രാജേന്ദ്രനെ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കാന്യസ്ത്രീയുടെ മരണത്തോടെ തമിഴ് നാട്ടിലെ കന്യാസ്ത്രീകളുടെ ഇടയിലെ ആദ്യത്തെ ദുരൂഹ മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സെന്റ് ചാൾസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എറിയൂരിലെ ബി എസ് സി മാത്‍സ് വിദ്യാർത്ഥിനിയായ കന്യാസ്ത്രീയെ കോളേജിന് സമീപത്തുള്ള കിണറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണോ ആത്മഹത്യാ എന്നതിൽ സ്ഥിതീകരണം വന്നിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. 

തമിഴ് നാട് കൊട്ടുപുറം ഗ്രാമത്തിന് സമീപം ചേറ്റ്പാട്ട് എന്ന സ്ഥലത്തിൽ ദളിത് കുടുംബത്തിലെ 3 പെൺമക്കളിൽ രണ്ടാമത്തെ ആളാണ് കൗസല്യ രാജേന്ദ്രൻ. കന്യാസ്ത്രീ ആവാനുള്ള ആദ്യ ചുവടുവെപ്പിന് ശേഷമാണ് കൗസല്യ കോളേജിൽ ചേർന്നത്. ഫെബ്രുവരി 16 ഉച്ചക്ക് ശേഷം കൗസല്യയെ കാണാതായിരുന്നു, ഇതിനു പിന്നാലെയാണ് 17 ആം തിയതി കൗസല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗസല്യയുടെ ചെരുപ്പ് കിണറ്റിൽ കണ്ടതിന് ശേഷമാണ് ബോഡിയും കിണറ്റിൽ നോക്കാൻ ആരംഭിച്ചത്. നാട്ടുകാരും കോളേജ് ഭാരവാഹികളും ചേർന്ന് ബോഡി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശേഷം ഇലവണാസുർ കോട്ടൈ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു, പോലീസും ഫയർ ഫോഴ്‌സും എത്തി ഇന്നലെ 6:30 ഓടെ ബോഡി പുറത്ത് എടുക്കുകയായിരുന്നു. വെല്ലൂർ രൂപതയിലെ റാണിപേട്ടയിൽ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കല്ലുറിച്ചി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Readers Comment

Add a Comment