Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:23 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാസ്റ്റർ ജെയിംസ് മാത്യു എന്ന സണ്ണി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോടതി 17 വര്ഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചതിന്റെ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നിരവധി ഫോൺ കോളുകളും മെസ്സേജുകളും ഞങ്ങൾക്ക് ലഭിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ പാസ്റ്റർ എന്ന പേരിൽ ആണ് ജെയിംസ് മാത്യു എന്ന സണ്ണി വീട്ടമ്മയെ പീഡിപ്പിച്ചത്. പാസ്റ്റർ ആയി മാത്രമല്ല, എസ്ഐ ആയും, ഡി വൈ എസ് പി ആയും, ചിലരുടെ ഇടയിൽ ഡോക്ടർ ആയും സണ്ണി തിളങ്ങിയിരുന്നു. പ്രാർത്ഥനയുടെ മറവിൽ ആണ് ഇയാൾ വീട്ടമ്മയെയും പീഡിപ്പിച്ചത്. കാസർഗോഡ് ചിറ്റാരിക്കാലിലാണ് സംഭവം ഉണ്ടായത്. കേസിൽ കാസർക്കോട് അഡീഷണൽ സെഷൻസ് കോടതി സണ്ണിക്ക് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2014 മാർച്ച് മുതൽ പല തവണ ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പ്രാർത്ഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽവെച്ചും പരാതിക്കാരിയുടെ വീട്ടിൽവെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കേസിലെ പ്രതിയായ സണ്ണി ഒന്നര ലക്ഷം രൂപ പിഴ തുക പരാതിക്കാരിയ്‌ക്ക് നൽണമെന്നാണ് കോടതി വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2010 മുതലാണ് ഇയാൾ ഡോക്ടർ ആയും, പാസ്റ്റർ ആയും, പോലീസ് ആയുമൊക്കെ ആളുകളെ കബളിപ്പിക്കാൻ തുടങ്ങിയയത്. സണ്ണി പള്ളികളിൽ അൾത്താരയ്ക്ക് സമാനയാ പ്രാർത്ഥനാലയം രൂപപ്പെടുത്തിയിരുന്നു. കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നത് ഇയാൾ കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ഇതോടെ ഭക്തർ കൂടിയതോടെ സാമ്പത്തികമായി സണ്ണി വളരാൻ തുടങ്ങിയിരുന്നു. ബലാത്സംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച സണ്ണി ഭാര്യയേയും മക്കളെയും കൂട്ടി സ്ഥലം മാറിയിരുന്നു. കേസിന്റെ വിധി കേൾക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് സണ്ണി കാസർഗോഡിലേക്ക് എത്തിയത്. 

ഇതിനിടയിൽ സണ്ണി തന്റെ അച്ഛന്റെ വേണ്ട വിധത്തിൽ നോക്കുന്നില്ലെന്നും, മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സണ്ണിയുടെ അച്ഛൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പിതാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 

Readers Comment

Add a Comment