Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓർത്തഡോക്സ് സഭയെയും വിശ്വാസികളെയും വഞ്ചിച്ചു , 1934 ലെ സഭ ഭരണഘടനയെ അട്ടിമറിച്ചും സഭയുടെ പരമോന്നത സമിതിയായ മലങ്കര അസോസിയേഷനെ നോക്കുകുത്തിയാക്കിയും സിനഡിൽ കളങ്കിതരായ പതിമൂന്നു മെത്രാന്മാർ ചേർന്ന് കാതോലിക്കയായി തിരഞ്ഞെടുക്കുകയും വിശ്വാസികളുടെ മേൽ കെട്ടിവെക്കുകയും ചെയ്ത മത്തായി മൂന്നാമൻ എന്ന പേരുസ്വീകരിച്ച മാത്യൂസ് മാർ സേവേറിയോസിന്റെ ചട്ടവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാതോലിക്കാ വാഴ്ച അസാധുവാക്കണമെന്നു ആവശ്യപ്പെട്ടു ഒരു വിഭാഗം മലങ്കര സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
കാതോലിക്കയായി സ്ഥാനമേറ്റ ശേഷം കാതോലിക്ക എടുത്ത തീരുമാനങ്ങൾ റദ്ധാക്കണമെന്നും ഈ മാസം ഫെബ്രുവരി ഇരുപത്തഞ്ചിന് നടക്കുന്ന മെത്രോപ്പോലീത്താമാരുടെ തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു.
നേരത്തെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ സിജോയ് എം.പി, അഖിൽ ചെറിയാൻ, എൽദോ ബേസിൽ, എൽദോ തോമസ്, എന്നിവർ ചേർന്ന് കാതോലിക്കാ വാഴ്ചയെ ചോദ്യം ചെയ്ത് കൊണ്ട് ഫയൽ ചെയ്ത op 10 /2022 ഹർജിയിൽ കാതോലിക്കയെകക്ഷി ചേർക്കണമെന്ന് ഉത്തരവായിരുന്നു . കേസിന്റെ നീതിയുക്തമായ തീർച്ചക്ക് കാതോലിക്കയെ കക്ഷിചേർകേണ്ടുന്നത് ആവശ്യമാണ് എന്ന് കോടതിക്ക് ബോധ്യം വന്നത് കൊണ്ടാണ് കോടതി അദ്ദേഹത്തെ കക്ഷി ചേർക്കാൻ അനുമതി നൽകിയത്.
ഹർജിക്കാർ കോട്ടയം പ്രിൻസിപ്പൽ സബ് കോടതിയെ സമീപിച്ചിരുന്നു എങ്കിലും പ്രതിഭാഗം നോട്ടീസ് കൈപറ്റി കേസ് ഇഴക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയും സമയബന്ധിതമായി ഈ കേസ് തീർപ്പാക്കണമെന്നു ആവശ്യപ്പെടുകയുമുണ്ടായി. . ഐ ഓ സി സഭക്കുവേണ്ടി അഡ്വ ശ്രീകുമാർ കാര്യമായി വാദിച്ചെങ്കിലും ഹൈക്കോടതി സമയബന്ധിതമായി ഈ കേസ് തീർപ്പാക്കുവാൻ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോർട്ടിലേക്ക് മാറ്റുവാൻ നിർദേശം നൽകി. ഇതേ തുടർന്ന് ജനുവരി ഇരുപത്തേഴിനു കേസ് പരിഗണിച്ച കോടതി പ്രഥമദൃഷ്ട്ടിയാ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടു കാതോലിക്കയെ കേസിൽ കക്ഷിചേർക്കുവാൻ ഉത്തരവായി.
ഇതേതുടർന്ന് വിശ്വാസികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു . ഭരണഘടനയെ അട്ടിമറിച്ചു തിടുക്കത്തിൽ നടത്തുന്ന മെത്രാൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണം എന്നതായിരുന്നു വിശ്വാസികളുടെ ആവശ്യം. മൂന്നാഴ്ചക്കുള്ളിൽ അപേക്ഷ പരിഗണിക്കും എന്ന് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
23.82°C








