Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:25 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശ്ശൂരിയിലെ ഹോട്ടൽ മുറിയിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തു. ഒളരിക്കര അൻപാടിക്കുളം സ്വദേശി റിജോയും സംഗീതയുമാണ് തൂങ്ങി മരിച്ചത്. സംഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സംഗീതയുടെ ഭർത്താവ് സുനിൽ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സംഗീത കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപമുണ്ടെന്ന് മനസ്സിലായി. ഇതിനിടെയാണ് സുനിലിന്റെ നാട്ടുകാരനും സഹായിയുമായ റിജോയെയും കാണാനില്ലെന്ന് സുനിൽ അറിയുന്നത്. ഇതുകൂടി കണക്കിലെടുത്ത് ആയിരുന്നു പിന്നീടുള്ള അന്വേഷണം. ബസ് സ്റ്റാന്റിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായും വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടൽ മുറിയിൽ ഇരുവരും മുറി എടുത്തതായി അറിഞ്ഞു. ഫോട്ടോ കാണിച്ചപ്പോൾ തന്നെ ഇരുവരും മുറി എടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാരും പറഞ്ഞു. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരും താങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് 2:30 ഓടെയാണ് ഇരുവരും ലോഡ്ജിൽ മുറി എടുത്തത്. രാത്രി തിരുവനന്തപുരത്തേക്ക് യാത്ര ഉണ്ടെന്നും അതിന്റെ സൗകര്യത്തിനായാണ് മുറി എടുക്കുന്നത് എന്നുമാണ് ഇരുവരും ലോഡ്ജ് ജീവനക്കാരെ ധരിപ്പിച്ചത്. വിഷം കഴിച്ചിടാന് ഇരുവരും തൂങ്ങിയത് എന്നാണു പോലീസിന്റെ നിഗമനം. ചെറുപ്പം മുതൽ തന്നെ റിജോയും സംഗീതയും കൂട്ടുകാരായിരുന്നെന്ന് പറയുന്നു. റിജോ അവിവാഹിതനാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Readers Comment

Add a Comment