Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സി പി എം നേതാവും മുനിസിപ്പൽ കൗൺസിലറുമായ മലയിൻകീഴ് കുടിയാറ്റൂർ കെ വി തോമസിനെ കൊല്ലാൻ ശ്രമിച്ച കഥ കേട്ട് പോലീസ് പോലും അമ്പരന്നു പോയി. സ്വന്തം സഹോദരന്റെ മകൻ കഴുത്തിൽ കത്തിവെച്ച് കുത്തിയാണ് സി പി എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലയുടെ ദൃക്‌സാക്ഷി സ്വന്തം മകനും. സഹോദരന്റെ മകനായ ടിനോയും സുഹൃത്ത് സ്റ്റിജോയും സാധാരണ രീതിയിൽ വീടിനുള്ളിലേക്ക് ചെല്ലുകയും, ടിനോ പിന്നീട് കോല നടത്തുകയും ആയിരുന്നു. ഇവർക്കൊപ്പം മൂന്നാമൻ ഒരാളും കൂടെ ഉണ്ടായിരുന്നു. ഇയാൾ കോല നടത്തിയ സമയം വീടിനു വെളിയിൽ കാവൽ നിന്നിരുന്നു എന്നത് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. വൈകിട്ട് 5:15 ഓടെ തോമസിന്റെ വീട്ടിലെത്തിയ ടിനോയും സ്റ്റിജോയും കുറച്ച് സമയം വീട്ടിൽ ചിലവഴിച്ചു. തോമസ് ഈ സമയം മൊബൈലിൽ സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ടിനോ ഏകദേശം 30 സെക്കണ്ടോളം തോമസിനെ നിരീക്ഷിച്ചതിന് ശേഷം തോമസിന്റെ അടുത്ത് ഇരിക്കാൻ പോകുന്നു എന്ന രീതിയിൽ ചെന്ന് കത്തി വെച്ച് കുത്തുകയായിരുന്നു എന്നാണു തോമസിന്റെ മകൻ നൽകിയ മൊഴി.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ തോമസിനെ ഉടനെ തന്നെ കോതമംഗലം ധർമഗിരി ആശുപത്രിയിലും തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. തോമസ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകൻ അതുൽ തോമസിനും ഒപ്പമുണ്ടായിരുന്ന ബംഗാൾ സ്വദേശി വിശ്വാസത്തിനും മുറിവേറ്റിട്ടുണ്ട്. ആക്രമണം നേരിൽ കാണേണ്ടി വന്നതിന്റെ ആഖാത്തിൽ നിന്നും ഭാര്യ സിനി ഇനിയും പുറത്തു വന്നിട്ടില്ല. കുടുംബസ്വത്ത് വീതം വെച്ചപ്പോൾ തന്റെ അച്ഛന് വേണ്ടത്ര വീതം ലഭിച്ചിട്ടില്ല എന്ന് ടിനോ നേരത്തെ പറഞ്ഞിരുന്നു. ഇതല്ലാതെ മറ്റ് അഭിപ്രായ വെത്യാസങ്ങളോ പ്രേശ്നങ്ങളോ ഇരു കുടുംബങ്ങളും തമ്മിൽ ഉണ്ടായിട്ടില്ല എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
29.82°C








