Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:20 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിൽ വാഹനമോദിച്ച് കയറാൻ ശ്രമിച്ച അജ്‍ഞാതൻ പോലീസ് പിടിയിൽ. വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ച ആണ് അജിത് ഡോവലിന്റെ വസതിയിൽ നടന്നിട്ടുള്ളത്. അജ്‍ഞതനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ആണ് ഇയാളുടെ കാർ തടഞ്ഞത്. ആരോ തന്റെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ അജ്‍ഞാതൻ വ്യക്തമാക്കി. വാടകയ്ക്ക് എടുത്ത കാർ ആണ് ഇയാൾ ഓടിച്ചിരുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നു ആണ് തിരിച്ചറിയാൻ സാധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ഇയാൾ ഒന്നിലധികം പരാതികൾ നൽകിയിട്ടുണ്ടെന്നും ഇതിന്റെ ഫോളോ അപ്പിനാണ് അജിത് ഡോവലിനെ കാണാൻ എത്തിയതെന്നും പറയപ്പെടുന്നു. സംഭവത്തെ സംബന്ധിച്ച് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ആയിട്ടുള്ള അജിത് ഡോവൽ ഇസെഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെട്ട ആളായതിനാൽ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Readers Comment

Add a Comment