Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്രസയിൽ നിന്നും പഠന യാത്രയുടെ ഭാഗമായി കോഴിക്കോട് എത്തിയ 2 കുട്ടികൾക്ക് ആശുപത്രിയിൽ. വെള്ളമാണെന്നു കരുതി ഒരു കുട്ടി രാസവസ്തു കുടിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ തോളിലേക്ക് ഛർദിക്കുകയും ചെയ്തു. ഇതോടെ രാസവസ്തു കുടിച്ച വിദ്യാർത്ഥിയും, സുഹൃത്തും പൊള്ളലേറ്റ് ആശുപത്രിയിലാണ്. 2 ദിവസം മുൻമ്പാണ് സംഭവം ഉണ്ടായത്. വിനോദ യാത്രയ്ക്കായി കാസർഗോഡ് നിന്നും കോഴിക്കോട് എത്തിയ സംഘത്തിലെ കുട്ടികൾക്കാണ് അപകടം ഉണ്ടായത്. വിദ്യാർത്ഥി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തയില്ല.

തട്ടുകടയിൽ നിന്നും എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും എരിഞ്ഞപ്പോൾ തൊട്ടടുത്ത് കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി കുട്ടി കുടിച്ചതാണെന്നുമാണ് വിവരം. വെള്ളമാണെന്ന് കരുതി കുപ്പി എടുത്ത ശേഷം അതിലുണ്ടായിരുന്ന രാസവസ്തു കൊണ്ട് ആദ്യം ചുണ്ട് നനച്ചു അതിനു ശേഷം കുറച്ച് കുടിച്ചപ്പോൾ കുട്ടിക്ക് അസ്വസ്ഥത തോന്നി.ഉടൻ തന്നെ ഈ വിദ്യാർത്ഥി അടുത്തുണ്ടായിരുന്ന സുഹൃത്തിന്റെ ദേഹത്തേക്ക് ഛർദിക്കുകയായിരുന്നു. ഈ കുട്ടിയുടെ തൊളിലായും പൊള്ളലേറ്റു.  ഉപ്പിലിട്ടത് വേഗം പാകമാകാൻ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം.  

Readers Comment

Add a Comment