Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രളയ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്റെ മറവിൽ വ്യാപക കരിങ്കൽ ഖനനം.വണ്ടന്മേട് പഞ്ചായത്തിലെ പതിവകണ്ടത്താണ് നീയമത്തെ വെല്ലുവിളിച്ചുള്ള ഖനനം അരങ്ങുതകർക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഭാഗീകമായി നാശനഷ്ടം സംഭവിച്ച കുപ്പക്കൽ - ആനക്കണ്ടം
റോഡ് പുതുക്കി പണിയാൻ കേന്ദ്ര സർക്കാർ ഒരു കോടി രൂപയ്ക്ക് മേൽ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണത്തിന്റെ മറവിലാണ് വൻതോതിൽ പാറപൊട്ടിച്ച് കടത്തന്നതെന്നാണ് ആരോപണം. റോഡ് നിർമ്മാണത്തിനായി കരാർ എടുത്ത കോൺട്രാക്ടറുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് അനധികൃത ഖനനം നടത്തുന്നത്.

നിലവിലുള്ള എല്ലാ നീയമ വ്യവസ്ഥകളും ലംഘിച്ചാണ് ഖനനമെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടയിൽ തദ്ദേശ സ്ഥാപനത്തിൽ പ്രദേശവസികളിൽ ചിലർ പരാതിയും നല്കിയിരുന്നു. ഇതിനകം അമ്പതിനായിരം ക്യുബിക് മീറ്റർ പാറ ഖനനം ഇവർ നടത്തിയതായാണ് ആരോപണം.

Readers Comment

Add a Comment