Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് (83) അന്തരിച്ചു. പുണെയില്‍അര്‍ബുദചികില്‍സയ്ക്കിടെയാണ് നിര്യാണം. ബജാജിന്റെ വൈവിധ്യവല്‍കരണത്തില്‍ നിര്‍ണായകപങ്ക് വഹിച്ചു. 2001ല്‍ പദ്മഭൂഷണ്‍ ലഭിച്ചു. 2006 മുതല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1986ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ബാധിച്ചിരുന്നു. ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സജീവ ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നും നേരത്തെ തന്നെ വിരമിച്ചിരുന്നു.
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ബജാജിന്റെ തലവനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ നൽകി 2001ൽ ആദരിച്ചിട്ടുണ്ട്. രാജ്യസഭാംഗമായും പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യവസായായിരുന്നു അദ്ദേഹം. 40 വർഷത്തോളം ബജാജിന്റെ തലപ്പത്ത് പ്രവർത്തിച്ചു. ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. രാജ്യം ഇതുവരെ കണ്ട ആദരണീയരായ വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു രാഹുൽ ബജാജ്.
28.82°C








