Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:18 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പട്ടാപ്പകൽ റോഡരികിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവും സിസിടിവി ദൃശ്യവും പൊലീസ് പുറത്തു വിട്ടു. അമ്പലംമുക്ക്–കുറവൻകോണം റോഡിലെ കടയിലെ ജീവനക്കാരി, നെടുമങ്ങാട് കരിപ്പൂർ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടിൽ വിനീത വിജയൻ (38) ആണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാർപ്പോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാൾ കയറിപോകുന്നതും തുടർന്ന് 20 മിനിട്ടിനുള്ളിൽ പുറത്തേക്കു പോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. കടയിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഇയാളുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. അതിനുശേഷം ഉച്ചവരെ കടയിലേക്ക് ആരും വന്നിട്ടില്ല. കയ്യിൽ മുറിവേറ്റതിനാൽ ഇയാളെ കണ്ടെത്താൻ വേഗത്തിൽ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാൾ ആശുപത്രികളിൽ ചികിൽസ തേടിയോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച ഒരാൾ മാത്രമേ കടയിൽ ഉണ്ടാകാറുള്ളൂ. 3 ജീവനക്കാരിൽ വിനീതയ്ക്കായിരുന്നു ഞായറാഴ്ചത്തെ ഡ്യൂട്ടി. ചെടിവാങ്ങാനെത്തിയവർ കടയിൽ ആരെയും കാണാത്തതിനെ തുടർന്ന് ഉടമയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. ഫോൺ എടുക്കാത്തതിനെ തുടർന്ന് ഉടമ സമീപത്തെ കടയിലെ ജീവനക്കാരിയെ വിവരം തിരക്കാൻ പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന 4 പവന്റെ മാല കാണാനില്ലെന്നു ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. വിനീതയുടെ ഭർത്താവ് സെന്തിൽ കുമാർ രണ്ടു വർഷം മുൻപ് മരിച്ചിരുന്നു. 9 മാസം മുൻപാണ് വിനീത ഈ സ്ഥാപനത്തിൽ ജോലിക്കു കയറിയത്.

Readers Comment

Add a Comment