Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:13 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കര്‍ണാടക ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി രംഗത്ത്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്നും ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒരു ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഹിജാബായാലും ജീന്‍സായാലും ബിക്കിനിയായാലും തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ധരിക്കുന്നയാളിന്റെ തെരഞ്ഞെടുപ്പാണ് അന്തിമമെന്ന് സൂചിപ്പിച്ചാണ് ട്വീറ്റ്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടേയും പ്രതികരണം.

Readers Comment

Add a Comment