Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണിക്കൂറുകൾ നീണ്ട ഉദ്വെകത്തിനൊടുവിൽ  മലമ്പുഴയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ സൈന്യം  സുരക്ഷിതനായി തിരികെയെത്തിച്ച്  ദൗത്യം വിജയിപ്പിച്ചിരിക്കുകയാണ്  . സൈനിക കമാണ്ടോയായ ബാലായാണ്  ആദ്യം ബാബുവിന്  അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികർ താഴേക്ക് എത്തുകയായിരുന്നു .  കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ്സൈനികൻ ബാല ബാബുവിനെ നെഞ്ചോട് ചേർത്ത് താഴെയെത്തിച്ചത്.മലമ്പുഴയിലെ ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ  45 മണിക്കൂറോളം കുടുങ്ങി കിടന്ന ബാബുവിന്     ഭക്ഷണവും വെള്ളവും നൽകിയത് സൈന്യം എത്തിയാണ്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിക്കുകയായിരുന്നു.
ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കി.. മണിക്കൂറുകളോളം ഒറ്റപ്പെട്ട് മലയിടുക്കിൽ കുടുങ്ങി പോയെങ്കിലും   സമാനതകളില്ലാത്തതായിരുന്നു ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തി. മാത്രമല്ല  മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ  ബാബുവിന് കഴിയുകയും ചെയ്തു ..

ബാബു ഏറെ നേരെ വെള്ളം ചോദിച്ചിരുന്നു. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു.  എന്നാൽ അത് എത്തുന്നതിനു  മുമ്പേ തന്നെ  അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. ഇന്നലെ  ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്..

മലമുകളിൽ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥർ ദൗത്യം ആരംഭിച്ചത്. . പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം തുടർന്നുള്ള വൈദ്യസഹായം ഇവർ നൽകും. ബാബുവിനെ താഴെ എത്തിച്ചാലുടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായി  ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റിരുന്നു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായതാണ്  ബാബുവിന് തുണയായത് . കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ആർമിയുടെ മദ്രാസ് റെജിമെന്റൽ സെന്ററിലെ സൈനികരടക്കമുള്ളവർ ചേർന്ന് ബാബുവിനെ തിരികെയെത്തിച്ചത് ..

Readers Comment

Add a Comment