Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:25 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കിൽ വായ്‌പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. കേന്ദ്രസർക്കാർ നേരിട്ട് പഠനം നടത്തില്ലെന്നും റെയിൽവേ അറിയിച്ചു.

വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ ആർ ഡി സി എലിന് നിർദേശം നൽകിയെന്നും റെയിൽവേ വ്യക്തമാക്കി. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നിക്ഷേപ പൂർവ പരിപാടികൾക്കാണ് അനുമതി നൽകിയത്. സാങ്കേതിക കാര്യങ്ങൾക്കൊപ്പം വായ്‌പ ബാധ്യതകൾ കൂടി പരിശോധിച്ച് മാത്രമേ അനുമതി നൽകു.

Readers Comment

Add a Comment