Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:54 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ധനമന്ത്രി നിര്‍മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. അതേസമയം പ്രതികരണവുമായി സാമ്പത്തികകാര്യ സഹമന്ത്രി പങ്കജ് ചൗധരി. എല്ലാവര്‍ക്കും വേണ്ടതൊക്കെ ബജറ്റിലുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രാവിലെ 11 മണിയ്ക്കാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.

എല്ലാവര്‍ക്കും വേണ്ട ചിലതൊക്കെ ബജറ്റിൽ ഉണ്ടെന്നു ഉറപ്പു വരുത്തിയിട്ടുണ്ട്." കേന്ദ്ര സഹമന്ത്രി അറിയിച്ചു. സമൂഹത്തിലെ എല്ലാ മേഖലകളെയും മനസ്സിൽ കണ്ടുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. "എല്ലാ മേഖലകളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടു തയ്യാറാക്കിയ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ അവതരിപ്പിക്കുക." അദ്ദേഹം വാര്‍ത്താ ഏജൻസിയോടു പറഞ്ഞു. എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും ജനങ്ങള്‍ ബജറ്റിൽ സന്തുഷ്ടരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബജറ്റ് ദിവസം രാവിലെ തന്നെ ഓഹരിവിപണികളിൽ ഉണര്‍വ് രേഖപ്പെടുത്തുന്നുണ്ട്.

ഇത് നാലാം തവണയാണ് നിര്‍മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. 2019ലാണ് അവര്‍ കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റത്. കൊവിഡ് 19 കാലത്തിനു ശേഷമുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രിയ്ക്കു മുന്നിലുള്ള വെല്ലുവിളി. വരുന്ന സാമ്പത്തിക വര്‍ഷം 8 മുതൽ 8.5 ശതമാനം വരെ വളര്‍ച്ച പ്രവചിക്കുന്ന സാഹചര്യത്തിൽ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Readers Comment

Add a Comment