Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍.തൊഴിവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്.ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥിരമായി ക്ഷേത്രത്തിലേക്ക് പോകുന്ന ഈ റോഡ് വശത്താണ് ഹരി കാര്‍ പാര്‍ക്ക് ചെയ്യുന്നത്. ഇന്നലെ രാത്രി പത്തരയോടെ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോയ ഇയ്യാള്‍ രാവിലെ വാഹനം എടുക്കാന്‍ എത്തിയപ്പോഴാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.ആസിഡ് ഒഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് നിലവില്‍ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് കാരണം തര്‍ക്കമൊന്നും ഇല്ലെന്നും ഹരി പറയുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.സംഭവവുമായി ബന്ധപെട്ട് അന്വേഷണം ആരംഭിച്ചതായും സിസിടിവികള്‍ ഉള്‍പ്പടെ പരിശോധിക്കുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.

Readers Comment

Add a Comment