Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:09 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുതലമട അബേദ്ക്കർ കോളനിയിലെ ദളിത് കുടുംബങ്ങൾ വീടിന് വേണ്ടി 102 ദിവസമായി നടത്തി വന്ന സമരം ഒത്തു തീര്‍പ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്. സ്വന്തമായൊരു തുണ്ട് ഭൂമിക്കും വീടിനും വേണ്ടി സര്‍ക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തപ്പോഴാണ് അംബേദ്കർ കോളനിയിലെ 36 ദളിത് കുടുംബങ്ങൾ സമരത്തിലേക്ക് നീങ്ങിയത്. 

സര്‍ക്കാരിന്റെ ഭവന പദ്ധതികളിൽ നിന്നും ചക്ലിയ വിഭാഗക്കാരെ പഞ്ചായത്ത് അധികൃതർ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. 94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും 8 ദിവസമായി പാലക്കാട് കളക്ട്രേറ്റ് പടിക്കലുമായാണ് സമരം നടത്തിയത്. മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയുമൊക്കെയുള്ള പ്രതിഷേധം മുറുകിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.  ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി മുൻകയ്യെടുത്തു ചര്‍ച്ച നടത്തിയത്. വിഷയത്തിൽ  മന്ത്രി കെ രാധാകൃഷ്ണനുമായി പാര്‍ട്ടി മുൻകയ്യെടുത്ത് ചർച്ച നടത്തുമെന്നും ജില്ലാ സെക്രട്ടറി സമരക്കാർക്ക് ഉറപ്പ് നൽകി. സിപിഎം നൽകിയ ഉറപ്പ് വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കുന്നതായി സമരസമിതിയും അറിയിച്ചു. എന്നാൽ അറിയിച്ച സമയത്തിനുള്ളിൽ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.

 

Readers Comment

Add a Comment