Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 10:46 am
  • 16th April, 2024
  • Overcast Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 0.27 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്ഥാപനം. സ്ഥലത്ത് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ് . പ്ലാന്റ് 90 ശതമാനവും കത്തി നശിച്ചിട്ടുണ്ട്.  ആളപായമില്ല. തൊട്ടടുത്ത പ്ലാന്റിന് തീപിടിക്കാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.

മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി മലമ്പുഴ, പാലക്കാട് എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്‌കരിക്കാവുന്നതിലധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നെന്നും ഇതാണ് വലിയ തീപിടുത്തതിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ ആരോപണം.

 

Readers Comment

Add a Comment