Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി വനിതാ കമ്മീഷന് മുന്നിൽ. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടി പാർവതി തിരുവോത്ത്, സയനോര,പത്മപ്രിയ, അഞ്ജലി മേനോൻ തുടങ്ങിയവർ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തി.ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കണമെന്നും, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഡബ്ല്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷന് മുന്നിലെത്തിയത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

 

Readers Comment

Add a Comment