Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:37 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്ത അപ്പീൽ ഹർജി ജനുവരി 24 ലേക്ക് മാറ്റിവച്ചു. വൈസ്ചാൻസലറുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്. ഗവർണർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ് കണ്ണന്താനവും, സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പും, കണ്ണൂർ വിസിക്ക് വേണ്ടി മുൻ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനും, ഹർജിക്കാരായ ഡോ:പ്രേമചന്ദ്രൻ കീഴോത്ത്, ഡോ:ഷിനോ.പി. ജോസ് എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായത്.

Readers Comment

Add a Comment