Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിർമാണി മനോജും സംഘവും ലഹരിമരുന്നുപാര്‍ട്ടി നടത്തിയ വയനാട് മഞ്ഞൂറയിലെ റിസോര്‍ട്ടിനെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. 50 പേര്‍ക്കു പകരം ഇരുന്നൂറോളം പേര്‍ പങ്കെടുത്തെന്ന് പൊലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ ഗുണ്ടാനേതാക്കള്‍ പങ്കെടുത്തിരുന്നോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രധാന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെ ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരങ്ങൾ.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാണി മനോജ് അടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 16 അംഗ ഗുണ്ടാ സംഘമാണ് റിസോർട്ടിലെ ലഹരി പാർട്ടിക്കിടെ ഇന്നലെ പിടിയിലായത്. ക്രിമിനൽ കേസുകളിൽ പ്രതിയായ കമ്പളക്കാട് മുഹ്സിൻ നടത്തിയ വിവാഹ വാർഷിക ‍പാർട്ടിയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. 2019 ൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 600 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് മുഹ്സിൻ.

Readers Comment

Add a Comment