Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 am
  • 19th April, 2024
  • Broken Clouds
30.82°C30.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ വീണ്ടും സെക്രട്ടറിയേറ്റിൽ എത്തി. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാനാണ് എത്തിയത്. ഇന്നലെയാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറുടെ സസ്‌പെൻഷൻ നടപടി സർക്കാർ പിൻവലിച്ചത്.

നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്‍റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. എം ശിവശങ്കറിന്റെ വരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ജനുവരിയിൽ ശിവശങ്കർ വിരമിക്കും. സ്വർണക്കടത്ത് കേസിൽ 98 ദിവസമാണ് ശിവശങ്കർ ജയിലിൽ കഴിഞ്ഞത്.

Readers Comment

Add a Comment