Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:38 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താൻ നിർദേശം .ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിലാണ്  മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുന്നത് . ഇതിനെ തുടർന്നാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തിയത്. 

ഓരോ സ്റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ ഉൾപ്പെടെ നിരീക്ഷിക്കാനും SHO മാർക്ക് നിർദേശം നൽകി. ഒരു തരത്തിലുളള സംഘർഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി
പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.  താലൂക്കുകൾ കേന്ദ്രീകരിച്ചാണ് ആർ എസ് എസിന്റെ പ്രതിഷേധ പ്രകടനം.പൊതുയോഗങ്ങളില്ലാതെയാണ് പരിപാടി.ഭീകരതയെ സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആക്ഷേപം

Readers Comment

Add a Comment