Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.എസ്.ആർ.ടി.സി ക്രിസ്മസ്-ന്യൂ ഇയർ-ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂർ-ചെന്നൈ-തൃശൂർ റൂട്ടിലേക്ക് ആരംഭിച്ച മൾട്ടി ആക്സിൽ എ.സി സ്കാനിയ ബസ് സർവീസ് വിജയകരമായതിനെ തുടർന്ന് ഈ മാസം 6 മുതൽ ഒരു മാസത്തെ പരീക്ഷണാർത്ഥം വീക്കെന്റ് സർവീസുകൾ നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ വിവിധ മലയാളി അസോസിയേഷൻ സംഘടനാ പ്രതിനിധികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നും ജനുവരി 7, 9, 14,16, 21, 23, 28, 30, ഫെബ്രുവരി 4, 6 തീയതികളിൽ വൈകുന്നേരം 6.30 ന് സർവീസ് ആരംഭിക്കും. തൃശൂരിൽ നിന്നും ചെന്നൈക്ക് ജനുവരി 6, 8, 13, 15, 20, 22, 27, 29, ഫെബ്രുവരി 3, 5 തീയതികളിൽ വൈകിട്ട് 5.30 ന് പുറപ്പെടുന്നതുമാണ്. ചെന്നൈയിൽ നിന്നും തൃശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോർഡിംഗ് പോയന്റ് ഉണ്ടായിരിക്കും.
23.48°C








