Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടേതിന് സമാനമായി രോഗ വ്യാപനതോത് രാജ്യത്ത് കൂടുന്ന സാഹചര്യമാണുള്ളന്നെും കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനും നീതി ആയോഗ് അംഗവുമായ വി.കെ. പോള്‍ പറഞ്ഞു.

രാജ്യത്ത് പ്രതിദിനം ഒമിക്രോണ്‍ കേസ് ലക്ഷക്കണക്കിന് പേരില്‍ സ്ഥിരീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്തെ ജനസംഖ്യ അനുസരിച്ച് പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വി.കെ. പോള്‍ പറയുന്നത്.

യു.കെയില്‍ എക്കാലത്തേയും റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2.4 ശതമാനം ഒമിക്രോണ്‍ കേസുകളാണ്.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കര്‍ണാടക, ഗുജറാത്ത്, ദല്‍ഹി, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം യു.കെയില്‍ അടുത്ത വര്‍ഷത്തോടെ ഒമിക്രോണ്‍ ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പറയുന്നു.

Readers Comment

Add a Comment