Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്.മലങ്കര ഓർത്തഡോക്സ്‌  സഭയെ കട്ടുമുടിക്കുവാൻ ഇപ്പോൾ തട്ടിക്കൂട്ടിയ മാഫിയ സംഘത്തിന് മാന്യതയുടെയും വിശ്വാസ്യതയുടെയും പരിവേഷം വരാൻ കോനാട്ട് മേൽപ്പന്മാരുടെ കുടുംബത്തിൽനിന്ന് ഉള്ള ഫാ ജോൺസ് എബ്രഹാം കോനാട്ടിനെ പ്രിൻസിപ്പൽ സെക്രട്ടറിയായി കൂടെ കൂടിയതിന്റെ ആശങ്കകൾ പങ്കുവെക്കുകയാണ് പരിശുദ്ധ പരുമലതിരുമേനിയുടെ മാതൃ കുടുംബാംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ജയിൻസ് ജോൺ.ഇവർ നടത്തുന്ന കൊള്ളക്കും,കൊള്ളിവെപ്പിനും,കൊലപാതകങ്ങൾക്കും അറിഞ്ഞോ അറിയാതയോ ഭാഗവാക്കാക്കേണ്ടിവരില്ലേ ഫാ ജോൺസ് എബ്രഹാം കോനാട്ടിനു.

അഴിമതികൾ നടത്തുവാൻ അഴിമതി രഹിതൻ എന്ന ഇമേജുള്ള ഗുണവും മണവുമില്ലാത്ത എ കെ ആന്റണിയെ സോണിയ ഗാന്ധി എങ്ങനെ ഉപയോഗിച്ചോ അതുപോലെയാണ് ഫാ ജോൺസ് എബ്രഹാം കോനാട്ടിനെ ഇവർ ഉപയോഗിക്കുന്നത് എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. മാത്രമല്ല തോമസ് തേക്കിൽ കോറെപ്പിസ്കോപ്പയുടെ ഭീഷണിയിൽ പേടിച്ചു കുരിശുംതൊട്ടി ഉത്ഘടനത്തിൽനിന്നു അവസാനനിമിഷം പിന്മാറിയ കാതോലിക്ക യഥാർത്ഥത്തിൽ  വിശ്വാസികളെ അല്ല സഭയെയാണ് വഞ്ചിച്ചതെന്നു  ഇദ്ദേഹം അഭിപ്രായപ്പെടുന്നു. താൻ ഈ പദവിക്ക് യോഗ്യനല്ലെന്നുള്ള തോന്നലും, കാതോലിക്ക എന്ന നിലയിൽ തനിക്കു വിശ്വാസികളിൽനിന്നു വേണ്ട ബഹുമാനാദരവുകൾ കിട്ടുന്നില്ലെന്നുള്ള തോന്നൽ ഉള്ളതുകൊണ്ടും ചെയ്യ്തുകൂട്ടിയ  കൊള്ളരുതായിമകൾ ഉള്ളിൽ കിടന്നു തികട്ടുന്നതിനാലാകാം കാതോലിക്കയുടെ മുഖത്തു ഒരു ആത്മവിശ്വാസക്കുറവ് എന്നും ജയിൻസ് ജോൺ പറയുന്നു. 

Readers Comment

Add a Comment