Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:49 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോടും കോട്ടയത്തും ലുലു ഗ്രൂപ്പ് മാളുകൾ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. വ്യവസായ സൗഹൃദ സംസ്ഥാനമായ കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരും. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്രം സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് കടൽ മത്സ്യങ്ങൾ വാങ്ങി വിദേശത്തെ ലുലു മാളുകളിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം തുറക്കും. അതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ലുലു മാളിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ യൂസഫലി വ്യക്തമാക്കി.

സ്വപ്ന പദ്ധതിയായ തിരുവനന്തപുരത്തെ മാളിൻ്റെ പ്രവർത്തനം രണ്ട് കൊല്ലത്തിലധികം തടസപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ 220 കോടിയോളം രൂപ അധികമായി ചെലവായെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ലുലു മാൾ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതൽ പൊതുജനങ്ങൾക്കായി മാൾ തുറക്കും. ഇരുന്നൂറിലധികം രാജ്യാന്തര ബ്രാൻഡുകൾക്കൊപ്പം 12 സിനിമാ തീയേറ്ററുകളും മാളിനോട് അനുബന്ധിച്ചിട്ടുണ്ട്.

2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ലുലു മാൾ പണി കഴിപ്പിച്ചിരിക്കുന്നത്. നേരിട്ടും അല്ലാതെയും 15,000 ത്തോളം പേർക്ക് തൊഴിലവസരം നൽകാൻ സാധിച്ചെന്ന് യൂസഫലി പറഞ്ഞു. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുക. ഇതിൽ നൂറിലധികം പേർ മാൾ സ്ഥിതി ചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ളവരാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും മാളിന്‍റെ പ്രത്യേകത. 3000 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Readers Comment

Add a Comment