Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:53 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കായിക താരങ്ങളുടെ നിയമനത്തിലെ അവഗണനയിൽ സമരം ചെയ്യുന്ന താരങ്ങളെ മന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. ചര്‍ച്ച നടക്കുന്നത് 16ന് രാവിലെ 11 മണിക്കാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 13 ദിവസമായെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. 

580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കായിക മന്ത്രി ഇപി ജയരജന്‍ പറഞ്ഞിരുന്നു. എന്നാല്‍ 195 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇതില്‍ 54 പേര്‍ക്ക് ഇനിയും ജോലി നല്‍കിയിട്ടില്ല. 2015-2020 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 249 പേര്‍ക്കും ജോലി നല്‍കിയെന്നാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നത്. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കായിക താരങ്ങള്‍ പറഞ്ഞിരുന്നു. ജോലി കിട്ടിയില്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്മാറുകയൊളളൂവെന്നും കായിക താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു .

കായിക താരങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം നടത്തിയിരുന്നു .വിഷയത്തില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ച നടത്തിയില്ലെന്നാണ് കായിക താരങ്ങളുടെ പരാതി.കേരളത്തിനായി ദേശീയ മത്സരത്തിലടക്കം പങ്കെടുത്ത എഴുപത്തിയൊന്നോളം കായിക താരങ്ങളാണ് സെക്രട്ടറിയയേറ്റിനു മുമ്പില്‍ പ്രതിഷേധിക്കുന്നത്.

Readers Comment

Add a Comment