Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രതികൾ രഹസ്യ കേന്ദ്രത്തിൽ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്. ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതികൾ ഇക്കാര്യം സമ്മതിച്ചത്. നാലാം പ്രതി മുഹമ്മദ് മൻസൂറിനു പരിചയമുള്ള സ്ഥലത്തു വച്ചാണ് ഗൂഢാലോചന നടന്നത്. അതിനാൽ മറ്റ് 4 പ്രതികൾക്കും ഈ സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല.

കേസന്വേഷണത്തിന്റെ ഭാഗമായി കാസർകോട്ടേക്കു കൊണ്ടുപോയ മൻസൂറിനെ തിരികെയെത്തിച്ച ശേഷം സ്ഥലം കണ്ടെത്തി തെളിവെടുപ്പു നടത്തുമെന്ന് ഡിവൈഎസ്പി ടി.രാജപ്പൻ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.

മുഹമ്മദ് മൻസൂർ 2019ൽ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിലും ഈ വർഷം മഞ്ചേശ്വരത്ത് ബൈക്ക് മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഇയാളെ കാസർകോട്ടെത്തിച്ച് അന്വേഷണം നടത്തി. പിടിയിലായപ്പോൾ കണ്ണൂർ ജില്ലയിലെ വിലാസമാണ് നൽകിയത്. ഇതു തെറ്റാണെന്നു കണ്ടെത്തിയപ്പോൾ ഇയാൾ നൽകിയ കാസർകോട് മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാളൻ വളപ്പിൽ മുഹമ്മദ് മൻസൂർ എന്ന വിലാസം ശരിയാണെന്നു തെളിഞ്ഞു. 

അതേസമയം, സംഭവത്തിനു മുൻപ് പ്രതികൾ ഒത്തുചേർന്ന് മദ്യപിച്ച തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. അഞ്ചാം പ്രതി വിഷ്ണുവുമായി പൊലീസ് ചൊവ്വാഴ്ച രാത്രി തോട്ടടിയിലെത്തി കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ കണ്ടെടുത്തിരുന്നു.

Readers Comment

Add a Comment