Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നൽകി കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി അജ്മൽ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാർ പിടിയിലായിരുന്നു.പ്രതികളായ ഷമീർ, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.

നവംബർ 28ന് ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിയെ സുഹൃത്ത് പരിചയപ്പെടുത്തിയ സംഘമാണു ലൈംഗികമായി പീഡിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു. ഫൊട്ടോഗ്രാഫർക്കു ചില തടസങ്ങൾ ഉണ്ടായതിനെ തുടർന്ന് സലിംകുമാറാണു ലോഡ്ജിൽ താമസം ഒരുക്കിയത്. തുടർന്ന് സലിംകുമാർ യുവതിക്ക് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന യുവതികളുടെ ചിത്രങ്ങൾ അയച്ചു. തുടർന്ന് ഇയാൾ താമസിച്ച തൊട്ടടുത്ത മുറിയിലേയ്ക്കു ക്ഷണിച്ചെങ്കിലും യുവതി പോയില്ല. തുടർന്ന് ഇവരുടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. സംഭവത്തിൽ പൊലീസിനെതിരെ ആക്ഷേപവുമായി യുവതി രംഗത്തെത്തിയിരുന്നു.

Readers Comment

Add a Comment