Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക്  എതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ഡിജിപി അനിൽകാന്ത് . വെളളിയാഴ്ചയാണ് യോഗം വിളിച്ച് ചേർക്കാനിരിക്കുന്നത്. പൊലീസിനെതിരെ തുടർച്ചയായി കോടതി വിമർശനങ്ങളുണ്ടാകുന്നു. സർവീസിന് തന്നെ മാനക്കേടാകുന്ന തരത്തിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഡിജിപി അനിൽ കാന്ത് യോഗം വിളിച്ചത്. എസ്‍പിമാർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കണമെന്നാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷ, പോക്സോ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേകം ചർച്ച ചെയ്യും. രണ്ട് വർഷത്തിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്.  മുഖ്യമന്ത്രിയുടെ നേരിട്ട് കീഴിലുള്ള വകുപ്പാണ് ആഭ്യന്തരവകുപ്പ്. പൊലീസിന്‍റെ പല പ്രവൃത്തികളും സർക്കാരിന് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന ആരോപണം പാർട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയരുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ഡിജിപി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കാനിരിക്കുന്നത്. 

Readers Comment

Add a Comment