Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊലീസുകാർക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന് ഡിജിപിയുടെ സർക്കുലർ. തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിലാണിത്. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞുവീണ സംഭവങ്ങളും സർക്കുലർ ഇറക്കാൻ കാരണമായി.8 മണിക്കൂർ ജോലി സമ്പ്രദായം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വർഷങ്ങളായെങ്കിലും ശരാശരി ജോലി സമയം 12 മണിക്കൂറിലധികമാണ്. കേരളത്തിലെ 482 പൊലീസ് സ്റ്റേഷനുകളിലായി സ്റ്റേഷൻ ഹൗസ് ഓഫിസർ മുതൽ സിപിഒ വരെ 21,428 പേരാണ് ജോലി ചെയ്യുന്നത്.
കേരളത്തിലെ പകുതിയിലേറെ സ്റ്റേഷനുകളിലും അംഗബലം 35ൽ താഴെയാണ്. 59 ജീവനക്കാരുള്ള ഒരു സ്റ്റേഷനിലെ കണക്കെടുത്താൽ എല്ലാവരുംകൂടി ശരാശരി 23 മണിക്കൂറാണ് ദിവസം ജോലി ചെയ്യുന്നത്. ഒരു വർഷം 8,395 മണിക്കൂർ. 30 വർഷത്തെ സർവീസിൽ 2,51,850 മണിക്കൂർ ജോലി ചെയ്യണം.
മറ്റു സർക്കാർ ജീവനക്കാരുടെ ശരാശരി പ്രവൃത്തി സമയം 7 മണിക്കൂറാണ്. ഒരു വർഷം ജോലി ചെയ്യേണ്ടത് 1841 മണിക്കൂർ. 30 വർഷത്തെ സർവീസിനിടെ ജോലി ചെയ്യേണ്ടത് 55,230 മണിക്കൂറും. പൊലീസുകാരുടെ ശമ്പള സ്കെയിലും മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ചു കുറവാണ്. ജീവനക്കാരുടെ കുറവ് പൊലീസ് അസോസിയേഷനുകൾ പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ മുഖം തിരിക്കുകയാണ്.
28.82°C








