Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവേയ്ക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ. സർവേയ്ക്കായി സർക്കാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം മാറ്റണം എന്ന ആവശ്യവുമായാണ് ഹർജി നൽകിയിരിക്കുന്നത്.വാർഡുകളിലെ അഞ്ചു കുടുംബങ്ങളുടെ മാത്രം വിവരങ്ങൾ ശേഖരിച്ചാൽ സമഗ്രമാകില്ല. ഇത് അശാസ്ത്രീയമാണ്. അതുകൊണ്ടു തന്നെ സർവേ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

രാജ്യത്ത് സെന്‍സസ് എടുക്കുന്ന രീതിയില്‍ യോഗ്യരായവരെ കൊണ്ട് ആധികാരികമായി വിവര ശേഖരണം നടത്തണം. അല്ലാതെ നടത്തുന്ന സർവേ അശാസ്ത്രീയമാണ് എന്നാണ് എൻഎസ്എസ് കോടതിയിൽ അറിയിച്ചിരിക്കുന്നത്.തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ പിന്നാക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളുടെ വിവരങ്ങൾ മൊബൈല്‍ആപ്പ് ഉപയോഗിച്ച് ശേഖരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

Readers Comment

Add a Comment