Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:23 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മ്യാന്‍മര്‍ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടന്നതില്‍ ഫേസ്ബുക്കിനെതിരെ കേസ് ഫയല്‍ ചെയ്ത് റോഹിങ്ക്യ മുസ്‌ലിങ്ങള്‍. അമേരിക്കയിലും ബ്രിട്ടനിലുമുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഫേസ്ബുക്കിനെതിരെ 150 ബില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തത്.

റോഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി. 


റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പ്രതിനിധീകരിച്ച് ബ്രിട്ടനിലെ ഒരു നിയമസ്ഥാപനം ഫേസ്ബുക്കിന് ഇക്കാര്യം പറഞ്ഞ് കത്തയച്ചിട്ടുമുണ്ട്. ഫേസ്ബുക്കിന്റെ അല്‍ഗൊരിതം റോഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തെ വര്‍ധിപ്പിച്ചെന്നും കൂടുതല്‍ പ്രചരിപ്പിച്ചെന്നുമാണ് കത്തില്‍ പറയുന്നത്.

മ്യാന്‍മറിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പൊഴോ അത് സംബന്ധിച്ച പോസ്റ്റുകള്‍ വരുമ്പോഴോ ഫേസ്ബുക്ക് ഫാക്ട് ചെക്കിങ് സേവനം ഉപയോഗിച്ചില്ലെന്ന ഗുരുതര ആരോപണവും കത്തില്‍ പറയുന്നുണ്ട്.അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ഫേസ്ബുക്കിനെതിരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഫേസ്ബുക്കോ മാതൃകമ്പനിയായ മെറ്റയോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Readers Comment

Add a Comment