Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kochin corporation

ചാറ്റൽമഴ പെയ്താൽ പോലും വെള്ളക്കെട്ടിലാകുന്ന കൊച്ചി ന​ഗരത്തിന്റെ നാശത്തിന് അധ്യക്ഷത വഹിക്കുന്ന  കൊച്ചി കോർപ്പറേഷന്ഹൈ ക്കോടതിയുടെ രൂക്ഷവിമർശനം.ചെളികോരാൻ പോലും കോടികൾ പൊട്ടിക്കുന്ന  കൊച്ചി കോർപ്പറേഷനെ പിരിച്ചുവിടാൻ  ആർജ്ജവം കാണിക്കാത്തതെന്തെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. കൊച്ചിയെ സിം​ഗപ്പൂരാക്കണമെന്നില്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരമൊരുക്കിയാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ  അടിയന്തിരമായി എന്തുചെയ്യാൻ സാധിക്കുമെന്ന് സർക്കാർ അഡ്വക്കേറ്റ് ജനറൽ നാളെ തന്നെ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ദുരിക്കയത്തിലായ ജനങ്ങൾക്കായി സർക്കാർ അധികാരം ഉപയോ​ഗിക്കാത്തതെന്താണെന്നും കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. കനത്തമഴയിൽ വെള്ളക്കെട്ടിലായ എറണാകുളത്താണ് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.

 

Readers Comment

Add a Comment