Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടിയില്‍ എക്‌സൈസ് റെയ്ഡ്. പൂവാറിലൂള്ള കാരക്കാട്ടില്‍ എന്ന റിസോര്‍ട്ടിലാണ് ലഹരിപാര്‍ട്ടി നടന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ റെയ്ഡില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് .ശനിയാഴ്ച രാത്രി മുതല്‍ റേവ് പാര്‍ട്ടി നടക്കുന്ന രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍, കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പാര്‍ട്ടി. സംസ്ഥാനത്ത് നിന്ന് പുറത്തുള്ളവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും എക്‌സൈസ് അറിയിച്ചു. നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവര്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്.

Readers Comment

Add a Comment