Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:10 am
  • 18th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജയില്‍വാസത്തിനും അതിനുശേഷമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും വിശദീകരണവുമായി ബിനീഷ് കോടിയേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബിനീഷിന്റെ പ്രതികരണം.തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നാണ് തിരുമാനിച്ചതെന്ന് ബിനീഷ് പറയുന്നു.

തന്നെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് നല്ലൊരു ഇരയായിരുന്നു താനെന്നും കുറച്ചുകാലം തന്നെ ഇരുട്ടില്‍ നിര്‍ത്താനവര്‍ക്ക് സാധിച്ചുവെന്നല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്ന് ബിനീഷ് പറയുന്നു.
ഭരണകൂടം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഭയപെടുത്തലുകളില്‍ നിരന്തരം ജീവിക്കുന്ന ഒരുത്തന് ഭയത്തെ അതിജീവിക്കാനുള്ള കരുത്തുനേടി അവന്‍ നിര്‍ഭയനായിത്തീരുമെന്നു ചിന്തിക്കാനുള്ള സാമാന്യ ബോധംപോലുമില്ലാത്തതുകൊണ്ടാണ് ഒരു ഭരണകൂടത്തിനെയും അതിനെ നിലനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താനും പറ്റുമെങ്കില്‍ അതിനെയെല്ലാം താഴെയിറക്കാനും കാലാകാലങ്ങളായി ബലിമൃഗമായി ചാപ്പകുത്തപ്പെട്ട എന്നെത്തന്നെ തിരഞ്ഞെടുത്തത്,’ ബിനീഷ് പോസ്റ്റില്‍ പറയുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് ആ പദ്ധതിയെ താന്‍ അതിജീവിച്ചുവെന്നും ബിനീഷ് പറയുന്നു.

ഭരണകൂടം തന്റെ കാര്യത്തില്‍ നീക്കുപോക്കിനാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞ കടലാസുകളില്‍ താന്‍ ഒപ്പുവെച്ചിരുന്നുവെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിന്നുവെന്നും ബിനീഷ് പറയുന്നു.

ഇത്തരത്തില്‍ വ്യക്തിത്വം പണയംവെച്ച ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരുടെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ താന്‍ സത്യസന്ധത കാണിച്ചെന്നും ബിനീഷ് പറയുന്നു.

Readers Comment

Add a Comment