Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിൽ ഏഴു പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേർക്കും അവരുമായി അടുത്തിടപഴകിയ മൂന്ന‍ു പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ എട്ടും രാജ്യത്ത് പന്ത്രണ്ടും ആയി.

ഞായറാഴ്ച രാവിലെ ഡൽഹിയിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ സിംബാബ്‌വെയിൽനിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്‌ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതിൽ ദക്ഷിണാഫ്രിക്കൻ പൗരനായ ഒരാൾ രാജ്യം വിട്ടു.

Readers Comment

Add a Comment