Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:11 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചൂതാട്ടകേന്ദ്രം കണ്ടെത്തി. വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ ലഹരിപ്പാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തൽ. മാഞ്ഞാലി സ്വദേശി ടിപ്സൻ എന്നയാളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ലക്ഷങ്ങളുടെ കളികളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെലവന്നൂരിലെ ഹീര ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്.

സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പൊലീസ് സംഘവും നർകോട്ടിക്സ് സംഘവും ചേർന്ന് സംയുക്ത പരിശോധന നടത്തുന്നത്. ഇവിടെ ലഹരി സ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്

Readers Comment

Add a Comment